കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം സൗദിയിലെത്തി, സ്വീകരിച്ച് മലയാളി സംഘടനകൾ 

Date:

Share post:

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഞായറാഴ്ച സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട കേരളത്തിലെ ഹജ്ജ് വിമാനം സൗദി സമയം പുലർച്ചെ നാലരയ്ക്കാണ് ജിദ്ദയിലെത്തിയത്. 145 തീർഥാടകരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ഇമിഗ്രേഷൻ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കിയതിന് ശേഷം ജിദ്ദയിൽ നിന്നും പുറപ്പെട്ട സംഘം എട്ട് മണിയോടെ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തി. ഇവർക്ക് മക്കയിലെ ഹജ്ജ് സർവീസ് ഏജൻസിയുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ വലിയ സ്വീകരണമാണ് നൽകിയത്.

പ്രാർഥനയോടെയാണ് ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികൾ തീർഥാടകരെ മക്കയിൽ സ്വീകരിച്ചത്. അതേസമയം മികച്ച സേവനങ്ങളും സൗകര്യങ്ങളും അനുഭവിച്ച് പുണ്യഭൂമിയിൽ ഹജ്ജ് കർമത്തിനായി എത്തിയ സന്തോഷത്തിലാണ് കേരളത്തിലെ തീർഥാടകർ. കെഎംസിസി, ഒഐസിസി, ആർഎസ്സി, വിക്കായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും ഹജ്ജ് വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....