ഒരു മാസത്തേക്ക് നുസുക്ക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 21 (ദുല്‍ ഹിജ്ജ 15) മുതല്‍ ഉംറ അനുമതി നല്‍കുന്നതിന് ആപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്ക് എത്തുനന് ഹാജിമാരുടെ ആരാധനാകര്‍മ്മങ്ങള്‍ എളുപ്പത്തിലും സുഗമവുമായി നിര്‍വ്വഹിക്കാന്‍ സഹായിക്കുന്നതിനാണ് സൗദിയിലുള്ളവര്‍ക്ക് ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള ഉംറ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.
മെയ് 23 മുതല്‍ ജൂണ്‍ 21 വരെ ഏത് തരത്തിലുള്ള വിസിറ്റ് വിസയുള്ളവരെയും മക്കയില്‍ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടൊപ്പമാണ് ഉംറ പെര്‍മിറ്റ് നിര്‍ത്തിവെച്ചതായ ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടുള്ളത്. ഏത് പേരിലുള്ള സന്ദര്‍ശന വിസയിലുള്ളവരായാലും അവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല.