അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം സന്ദർശിക്കാനാ​ഗ്ര​ഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Date:

Share post:

കൊത്തുപണികൾകൊണ്ട് മനോഹരമാക്കിയ അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മന്ദിർ സന്ദർശിക്കാനാ​ഗ്ര​ഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അധികൃതർ നിർദേശിച്ചിരിക്കുന്ന ചില കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

• മാന്യമായ വസ്ത്രം ധരിച്ച് വേണം ക്ഷേത്രത്തിൽ പ്രവേശനം നടത്താൻ എന്നതാണ് പ്രധാന നിർദേശം. സന്ദർശകർ അവരുടെ തോളും കാൽമുട്ടുകളും മൂടുന്ന വസ്ത്രം വേണം ധരിക്കാൻ. വസ്ത്രങ്ങളിൽ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്. സുതാര്യമോ അർദ്ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചു.
• വളർത്തുമൃഗങ്ങളെ സന്ദർശകർക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. കൂടാതെ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങളും കയ്യിൽ കരുതാൻ പാടില്ല.
• അധികൃതരിൽ നിന്ന് അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയും ചെയ്യാതെ ക്ഷേത്രപരിസരത്ത് ഡ്രോണുകൾ ഉപയോ​ഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
• കുട്ടികൾ രക്ഷിതാക്കളോടൊപ്പമല്ലാതെ ഒറ്റയ്ക്ക് വരുന്നത് നിരോധിച്ചിട്ടുണ്ട്. അതോടൊപ്പം വലിയ ബാക്ക്പാക്കുകൾ, ക്യാബിൻ ലഗേജ് തുടങ്ങിയവയും ക്ഷേത്രത്തിനുള്ളി‍ൽ പ്രവേശിപ്പിക്കില്ല. കൂടാതെ ആയുധങ്ങളും മുർച്ചയുള്ള വസ്തുക്കളും വിലക്കിയിട്ടുണ്ട്.
• പുകവലി ക്ഷേത്ര പരിസരത്ത് നിരോധിച്ചു. അതോടൊപ്പം മദ്യം, വീഞ്ഞ്, മറ്റ് ലഹരിപാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ ഉപയോ​ഗവും ഇവ കയ്യിൽ കരുതുന്നതും നിരോധിച്ചു. മദ്യപിച്ചെത്തുന്നവർക്കും പ്രവേശനം ലഭിക്കില്ല.
• സന്ദർശകർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അവരുടെ ചെരുപ്പ്, ഷൂസ് എന്നിവ അഴിച്ചുവയ്ക്കണം. ഇവ സൂക്ഷിക്കുന്നതിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ നഗ്നപാദനായി നടക്കുമ്പോൾ ചൂടേൽക്കാതിരിക്കാൻ പ്രത്യേക താപനില നിയന്ത്രിത ടൈലുകൾ സ്ഥിപിച്ചിട്ടുണ്ട്.
• ക്ഷേത്രത്തിൻ്റെ പുറംഭാഗത്ത് മൊബൈൽ ഫോണുകളും ചിത്രങ്ങളും അനുവദനീയമാണെങ്കിലും അവ ക്ഷേത്രത്തിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിൽ ഇടുകയോ വേണം.
• വീൽചെയറിൽ എത്തുന്ന സന്ദർശകരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിലുണ്ട്. ഇത്തരക്കാർക്ക് പ്രത്യേക സഹായവും ഇവിടെ ലഭ്യമാക്കും.
• ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദർശകർ നിശബ്ദത പാലിക്കണം. കൂടാതെ ക്ഷേത്ര ഭിത്തികളിലെ കൊത്തുപണികൾ, അലങ്കാരങ്ങൾ, പെയിൻ്റിങ്ങുകൾ, സംരക്ഷണ കവറുകൾ എന്നിവയിൽ സന്ദർശകർക്ക് തൊടാൻ അനുവാദവുമില്ല.
• ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്.
• വാണിജ്യേതര ആവശ്യങ്ങൾക്കായി വ്യക്‌തിഗത ഫൊട്ടോഗ്രാഫിയും വീഡിയോ റെക്കോർഡിങ്ങും അനുവദനീയമാണ്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....