പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയതാണെന്ന കാമുകി ഗ്രീഷ്മയുടെ മൊഴി കേരളത്തെ ഞെട്ടിച്ചു. ഷാരോണിന്‍റെ കൈവശമുളള സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും നിശ്ചയിപ്പിച്ച് ഉറപ്പിച്ച വിവാഹം മുടക്കുമെന്നുളള പേടിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഗ്രീഷ്മയുടെ മൊഴി.
തുടര്‍ച്ചായി കുറ്റം നിഷേധിക്കുകയും സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ നിരപരാധിത്വം തെളിയിക്കാന്‍ നീക്കം നടത്തുകയും ചെയ്തെങ്കിലും ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുടുങ്ങിയത്. കഷായം സംഘടിപ്പിച്ചത് എവിടെനിന്നെന്ന ചോദ്യത്തോടെ കുടുങ്ങി. എന്തിനാണ് ഷാരോണിന് കഷായം നല്‍കിയതെന്ന ചോദ്യത്തിനും മറുപടി കൃത്യമായില്ല. പരസ്പര വൈരുദ്ധ്യമുളള മൊഴികൾ നല്‍കിയതോടെ ഗ്രീഷ്മ കുറ്റം ഏറ്റുപറയുകയായിരുന്നു.
അതേസമയം കേസില്‍ ഗ്രീഷ്മയുെട മാതാപിതാക്കളുടെ സഹായമൊ അവരെ പ്രതികളാക്കുന്നതിന് മതിയായ തെളിവുകളൊ നിലവിലില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ പട്ടാളക്കാരനുമായി നിശ്ചിയിച്ചുറപ്പിച്ച വിവാഹം മാറ്റിവെച്ചതുൾപ്പെടയുളള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. ആദ്യ ഭര്‍ത്താവിന് അകാല മൃത്യുവുണ്ടാകുമെന്ന ജാതക ദോഷം മാറ്റാന്‍ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് ഷാരോണിന്‍റെ ബന്ധുക്കളുടെ ആരോപണം.
എംഎ ഇംഗ്ളീഷ് ബിരുദധാരിയയായ ഗ്രീഷ്മ ബിഎ റാങ്ക് ഹോൾഡറുമാണ്. ഹോറര്‍ സിനിമകളുടെ ആരാധികയാണെന്നും പൊലീസ് പറയുന്നു. ഗ്രീഷ്മയുടെ മൊബൈല്‍ സേര്‍ച്ച് ഹിസ്റ്ററിയില്‍ കാര്‍ഷിക കീടനാശിനികളെപ്പറ്റി പരതിയതിന്‍റെ തെളിവുകളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഷാരോണുമായി ഗ്രീഷ്മ നടത്തിയ വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ, ഷാരോണിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങൾ, സുഹൃത്തുക്കളുടെ മൊഴി, പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ തെളിവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം.