കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം

Date:

Share post:

കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് പ്രവൃത്തി സമയം മാറ്റാൻ തീരുമാനമായത്. പുതിയ നിർദേശമനുസരിച്ച് രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയിൽ ഓഫീസുകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കുന്നതിന് അനുസരിച്ച് ഉച്ചക്ക് ഒന്നര മുതൽ വൈകിട്ട് മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. സർക്കാർ ജീവനക്കാർക്ക് പ്രതിദിനം ഏഴ് മണിക്കൂറാണ് പ്രവൃത്തി സമയം.

ജോലി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും 30 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിക്കും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങൾ. പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടാതെ സമയമാറ്റം രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുകയും ചെയ്യും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, ആവശ്യ സർവീസുകളിലെ ജീവനക്കാർക്കും ജോലിയുടെ സ്വഭാവമനുസരിച്ച് സർക്കാർ കാര്യാലയങ്ങളിലെ മേധാവികൾക്ക് അനുയോജ്യമായ പ്രവൃത്തി സമയം നിർണ്ണയിക്കാമെന്ന് അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...