പന്ത്രണ്ടാം തരത്തില്‍ ഉന്നതവിജയം കൈവരിക്കുന്ന പ്രവാസി കുട്ടികൾക്ക് ഗോൾഡന്‍ വിസ അനുവദിച്ച് ദുബായ്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റേതാണ് തീരുമാനം. ഗോൾഡന്‍ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും.
ഗ്രേഡ് 12 ല്‍ ഉന്നതവിജയം നേടുന്ന എമിറാത്തി കുട്ടികൾക്ക് തുടര്‍പഠനത്തിന് പ്രത്യേക സ്കോളര്‍ഷിപ്പും അനുവദിച്ചു. ഇക്കൊല്ലെം ഗോൾഡൻ വിസക്ക് അർഹരായ വിദ്യാർഥികളെ ബന്ധപ്പെടുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും വ്യക്തമാക്കി. ഇതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളും ഗോൾഡന്‍ വിസയ്ക്ക് അര്‍ഹരാകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് പദ്ധതി. രാജ്യത്തിന്റെ വികസനത്തിനും ആധുനികവത്കരണത്തിനും മികച്ച കേഡറുമാരെ സൃഷ്ടിക്കുകയാണ് മുഖ്യ ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും മികച്ച വിദ്യാര്‍ത്ഥികൾക്ക് ഗോൾഡന്‍ വിസ നല്‍കിയിരുന്നെങ്കിലും പദ്ധതിയെ കൂടുതല്‍ വിപുലമാക്കാനാണ് പുതിയ നീക്കം.