യുഎഇയിൽ തുടർച്ചയായി കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഇന്ന് സ്വർണം ഗ്രാമിന് 0.75 ദിർഹമാണ് കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 292.25 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
22 കാരറ്റിന് 270.5 ദിർഹം, 21 കാരറ്റിന് 261.75 ദിർഹം, 18 കാരറ്റിന് 224.5 ദിർഹം എന്നിങ്ങനെയാണ് നിലവിലെ വില. ഇന്നലെ വിപണി അവസാനിച്ചപ്പോൾ ഗ്രാമിന് 293.0 ദിർഹമായിരുന്നതാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇന്നലെ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 293 ദിർഹത്തിലായിരുന്നു വ്യാപാരം നടന്നത്. 22 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് യഥാക്രമം 271.25 ദിർഹം, 225 ദിർഹം എന്നിങ്ങനെയായിരുന്നു വില. ആഗോളതലത്തിൽ ഇന്ന് രാവിലെ സ്വർണ വില 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 2,414.41 ഡോളറിലാണ് വ്യാപാരം നടന്നത്.
രാജ്യത്ത് സ്വർണ വില അടുത്തകാലത്തായി ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പുള്ള സ്വർണ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 5.50 ദിർഹത്തിന്റെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഏപ്രിൽ 22-ന് 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 286.75 ദിർഹവും 22 കാരറ്റിന് 265.50, 18 കാരറ്റിന് 217.20 ദിർഹവുമായിരുന്നു വില.