ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിടെക്സ് ഗ്ലോബിലന്റെ 44-ാമത് എഡിഷൻ ഒക്ടോബർ 14 മുതൽ ദുബായിൽ സംഘടിപ്പിക്കപ്പെടും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. 40ഓളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ ഒരുക്കുന്നത്.
ഒക്ടോബർ 14 മുതൽ 18 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 180 രാജ്യങ്ങളിൽ നിന്നായി 6,000-ലധികം കമ്പനികളാണ് ഇത്തവണ ജിടെക്സ് ഗ്ലോബിലിൽ പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കും.
നൂതന സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പ്, ഐടി കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് ജിടെക്സ് ഗ്ലോബലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനത്തിൽ ആഗോളതലത്തിലുള്ള സാങ്കേതികമേഖലയിലെ ഏറ്റവും നൂതനമായ വശങ്ങൾ അവതരിപ്പിക്കും. ടെക്നോളജിയിലെ അനന്തസാധ്യതകളേക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇതുവഴി അധികൃതർ ലഭ്യമാക്കുന്നത്.
.@GITEX_GLOBAL is set to kick off at @DWTCOfficial and Dubai Harbour from October 14th to 18th, 2024, featuring over 6,000 exhibitors and 1,800 speakers from 180 countries, as well as tech giants and innovative startups in fields like AI, cybersecurity, mobility, and sustainable… pic.twitter.com/tSrlNnECLg
— Dubai Media Office (@DXBMediaOffice) August 10, 2024