ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 അവസാനം വരെ യുഎഇയിലെ പൊതു- സ്വകാര്യ മേഖലകളിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാരായ 6,755 ആണെന്ന് ജിപിഎസ്എസ്എ. ഗൾഫ് രാജ്യങ്ങളിലെ റിട്ടയർമെന്റ്, സോഷ്യൽ സെക്യൂരിറ്റി അതോറിറ്റികളുടെ സഹകരണത്തോടെ ആരംഭിച്ച ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയുടെ ( ജിപിഎസ്എസ്എ) ഏകീകൃത കാമ്പയിൻ്റെ ഭാഗമായാണ് കണ്ടെത്തൽ.
ഒമാൻ സുൽത്താനേറ്റിൽ നിന്ന് 4,266 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ, കുവൈറ്റിൽനിന്ന് 87 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ, ബഹ്‌റൈനിൽ നിന്ന് 1120 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ,സൌദിയിൽനിന്നുളള 1,271 ഇൻഷ്വർ ചെയ്‌ത വ്യക്തികൾക്ക് പുറമേ ഖത്തർ സ്‌റ്റേറ്റിൽ നിന്നുള്ള 11 ഇൻഷ്വർ ചെയ്‌ത വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു.
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് പരിരക്ഷാ വിപുലീകരണ സംവിധാനം, സബ്‌സ്‌ക്രിപ്‌ഷൻ വ്യവസ്ഥകൾ, സംഭാവനകൾ അടയ്‌ക്കുന്നതിനുള്ള സംവിധാനം തുടങ്ങി വിവിധ ലക്ഷ്യങ്ങളുമായാണ് കാമ്പയിൻ നടന്നത്. ഈ സംവിധാനം അനുസരിച്ച് ജിസിസി പൗരന്മാർക്ക് ഇൻഷുറൻസ് നൽകുന്നത് ജോലി ചെയ്യുന്ന രാജ്യത്തെ തൊഴിലുടമകളാണ്. ജീവനക്കാരന്റെ സേവന കാലയളവ് അവസാനിക്കുമ്പോൾ റിട്ടയർമെന്റ് പെൻഷനൊ അല്ലെങ്കിൽ ജീവനക്കാരന്റെ മാതൃരാജ്യത്ത് വിധേയമായ റിട്ടയർമെന്റ് നിയമം അനുസരിച്ചുളള ആനുകൂല്യമോ ലഭിക്കും .