അബുദാബില്‍ ഈദ് അവധിക്കാലത്ത് പാർക്കിംഗ്, ടോൾ ചാർജുകൾ ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ജൂലൈ 8 മുതൽ ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും. നാല് ദിവസത്തേക്ക് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.
പൊതുഗതാഗത ബസുകൾ സാധാരണ രീതിയില്‍ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കും. കൂടുതൽ ഡിമാൻഡ് പ്രതീക്ഷിക്കുന്ന റൂട്ടുകളിൽ അധിക ട്രിപ്പുകൾ ചേർക്കുമെന്നും ഐടിസി വ്യക്തമാക്കി. അതേസമയം കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അവധി ദിവസങ്ങളിൽ അടഞ്ഞ് കിടക്കും.
ജൂലൈ 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമാണമെന്ന് ദുബായ് ആര്‍ടിഎയും അറിയിച്ചിട്ടുണ്ട്. ഹാപ്പിനസ് സെന്‍ററകുൾ, പൊതുഗതാഗത ബസ്സുകൾ, മെട്രോ, ട്രാം, ജലഗതാഗതം എന്നിവയുടെ സമയക്രമത്തിലും മാറ്റമുണ്ട്.
ഷാർജയിലും അജ്മാനിലും പണമടച്ചുള്ള പൊതു പാർക്കിംഗ് സൗജന്യമായി ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതു പാർക്കിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ജൂലൈ 9 ശനിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് ഇളവെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍ നീല പാർക്കിംഗ് വിവര ചിഹ്നങ്ങളാൽ വേര്‍തിരിക്കുന്ന പാർക്കിംഗ് സോണുകളിൽ പാർക്കിംഗിനായി ഉപയോക്താക്കൾ ഫീസ് അടയ്‌ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ അജ്മാൻ മുനിസിപ്പാലിറ്റിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.