ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിംഗും ടോൾ ഗേറ്റ് യാത്രകളും പ്രഖ്യാപിച്ചതായി അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. ടോളുകളും സൌജന്യമാക്കിയിട്ടുണ്ട്. എമിറേറ്റിൽ അധിക ബസ് സർവീസുകളും ഉണ്ടാകും.
2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 1 ശനിയാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കും.ഈദ് അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് സ്ഥലത്തെ പാർക്കിംഗിനും ഫീസും ഈടാക്കില്ല.അതേസമയം നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഗതാഗത തടസ്സമുണ്ടാക്കുന്ന പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും ഐടിസി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
നിയുക്ത പാർക്കിംഗ് ഏരിയകളിൽ കൃത്യമായി പാർക്ക് ചെയ്യാനും രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ റെസിഡൻഷ്യൽ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കാനും ഐടിസി ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നു.
ദുബായ്
ദുബായ് എമിറേറ്റിലും പൊതു പാർക്കിംഗ് നാല് ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളിയാഴ്ച വരെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള സോണുകളിൽ പാർക്കിംഗ് ഫീസ് ബാധകമല്ല.
അതേസമയം ജൂലൈ 1 ശനിയാഴ്ച ഫീസ് ബാധകമാണ്.
ഷാർജ
ഷാർജയിലും ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ സൗജന്യ പൊതു പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇളവ് ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളി വരെ ബാധകമായിരിക്കും. എങ്കിലും വെള്ളിയാഴ്ചകളും അവധി ദിനങ്ങളും ഉൾപ്പെടെ 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾക്ക് ഇത് ബാധകമല്ല.
അജ്നാൻ, റാസൽ ഖൈമ എമിറേറ്റുകളിലും സൌജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.