തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിൽ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീന ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്. മെയ് ആറിനാണ് 19 അംഗ വിദേശ സംഘം റിസോർട്ടിൽ ചികിത്സയ്ക്കെത്തുന്നത്.
ആയുർവേദ റിസോര്‍ട്ടിൽ ചികിത്സക്കിടെ യുവതിയുടെ രോഗം മൂർച്ഛിച്ചു. തുടർന്ന് ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ഉൾപ്പടെ വിദഗ്ദ്ധ ചിക്തിസ ലഭ്യമാക്കിയെങ്കിലും മരണമടഞ്ഞതായി ആശുപത്രി അധികൃതർ വിഴിഞ്ഞം പൊലീസിനെ അറിയിക്കുകയായിരുന്നു.
യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശ വനിതയുടെ ഭർത്താവും ഡോക്ടറുമായ വിയാഛേ സ്ലേവ് തിരുവനന്തപുരത്ത് എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി അറിയിച്ചു.