ആഗോള സാമ്പത്തിത വിപണിയിലെ ചാഞ്ചാട്ടത്തിനിടെ യുഎഇ ദിര്‍ഹം കരുത്താര്‍ജിക്കുന്നത് ഭക്ഷ്യ വിഭവങ്ങളുടെ വില കുറയ്ക്കുമെന്ന് നിഗമനം. ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വില 20 ശതമാനം താഴുമെന്നാണ് സൂചനകൾ.
ചരക്ക് നിരക്കിലെ ഇടിവും രൂപയ്ക്കും പൗണ്ടിനുമെതിരെ യുഎഇ ദിർഹം ശക്തിപ്പെടുന്നതും യുഎഇയിലെ പണപ്പെരുപ്പം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്നറുകൾ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നത് ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിയെ ത്വരിതമാക്കിയിട്ടുണ്ട്. നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കുറവുണ്ടാകുമെന്നും ചില്ലറ വ്യാപാരികൾ പറയുന്നു.
നേരത്തെ ചൈനയിൽ നിന്നുള്ള ഡിമാൻഡ് ഗണ്യമായി വർധിച്ചതും കണ്ടെയ്നര്‍ ക്ഷാമവും ആഗോള കയറ്റിറക്കുമതിയെ ബാധിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കണ്ടെയ്നറുകൾ ലഭ്യമായതോടെ ഈ ഇനത്തിലും 15 മുതല്‍ 25 ശതമാനം വരെ ഇറക്കുമതി ചിലവുകൾ കുറഞ്ഞിട്ടുണ്ട്.
യുഎഇയിലെ പ്രധാന ഭക്ഷ്യ ഇറക്കുമതികൾ ഇന്ത്യയില്‍നിന്നും പാകിസ്ഥാനില്‍നിന്നുമാണ്. യുഎഇ ദിര്‍ഹത്തിനെതിരേ ഇന്ത്യന്‍ രൂപയും പാകിസ്ഥാന്‍ രൂപയും ക്ഷയിച്ചതാണ് യുഇയിക്ക് നേട്ടമായത്. പ്രധാന ഇറക്കുമതി ഉല്‍പ്പന്നങ്ങളായ അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ തുടങ്ങി പച്ചക്കറികൾക്ക് വരെ, വരും ദിവസങ്ങളില്‍ വിലക്കുറവ് പ്രകടമാകും.