ഫുഡ് ഡെലിവറി ഓർഡറുകളുമായി ബന്ധപ്പെട്ട് ചില മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. മറ്റൊന്നുമല്ല, ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധപുലർത്തണമെന്നാണ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. കഴിവതും സമീപത്തുള്ള റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യണമെന്നാണ് സിവിൽ അതോറിറ്റി പറയുന്നത്. സമീപത്തുള്ള റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിലൂടെ അരമണിക്കൂറിനുള്ളിൽ ഭക്ഷണം നിങ്ങളുടെ കൈയ്യിൽ ലഭിക്കും. ഓർഡർ ലഭിക്കുമ്പോൾ, ചൂടുള്ള ഭക്ഷണം തണുത്ത ഭക്ഷണത്തിൽ നിന്ന്, ഉചിതമായ ഊഷ്മാവിൽ വേർപെടുത്തിയതാണെന്ന് ഉറപ്പാക്കുക.
ചൂടുള്ള ഭക്ഷണങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഇൻസുലേഷൻ ബോക്സുകൾ ഭക്ഷണം കൊണ്ടുപോയി ഓർഡർ ചെയ്തയാളുടെ കൈയ്യിൽ എത്തുന്നതുവരെ ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് നിലനിർത്തണമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പാകം ചെയ്തതോ ശീതീകരിച്ചതോ ആയ ഭക്ഷണം സ്വീകരിച്ചതിന് ശേഷം രണ്ട് മണിക്കൂറിൽ കൂടുതൽ റൂം ടെംപറേച്ചറിൽ വയ്ക്കരുത്. കാരണം: സാധാരണ ഊഷ്മാവിൽ കൂടുതൽ നേരം ഭക്ഷണം ഇരിക്കുമ്പോൾ ബാക്ടീരിയകൾ വളരാനും അതുവരെ ചില ശാരിര അസ്വസ്ഥതകൾ ഉണ്ടാക്കാനും ഇടയാക്കും. കൂടാതെ ഭക്ഷണം പാഴാക്കാതിരിക്കാൻ ആവശ്യമായ അളവിൽ മാത്രം ഭക്ഷണം ഓർഡർ ചെയ്യണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
Because your safety is our priority, here are some guidelines to follow to ensure safety of food delivery orders. #DubaiMunicipality #FoodSafety #YourHealthOurPriority pic.twitter.com/QtglMN8wrM
— بلدية دبي | Dubai Municipality (@DMunicipality) March 23, 2024