ആ​​രോ​ഗ്യമേഖലയിൽ മുന്നേറ്റവുമായി ഒമാൻ; ആദ്യത്തെ നൂതന പേസ് മേക്കർ ഇംപ്ലാന്റേഷൻ വിജയകരം

Date:

Share post:

ആ​​രോ​ഗ്യമേഖലയിൽ വലിയ മുന്നേറ്റവുമായി ഒമാൻ. രാജ്യത്തെ ആദ്യത്തെ നൂതന പേസ് മേക്കർ ഇംപ്ലാന്റേഷനാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. റോയൽ ഹോസ്‌പിറ്റലിലെ നാഷണൽ സെൻ്റർ ഫോർ കാർഡിയാക് മെഡിസിൻ ആന്റ് സർജറി വിഭാ​ഗത്തിലെ മൂന്ന് രോഗികളുടെ ഇടത് ഹൃദയ ഞരമ്പിലാണ് പേസ് മേക്കർ ഘടിപ്പിച്ചിരിക്കുന്നത്. ഒമാനിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്.

ഹൃദ്രോഗ രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിന് സഹായകരമായ നൂതന സാങ്കേതികവിദ്യയാണ് പേസ് മേക്കർ ഇംപ്ലാന്റേഷൻ. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗികൾക്ക് മികച്ച ആരോഗ്യപരിചരണം നൽകാനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാ​ഗമായാണ് രാജ്യത്ത് ഇപ്പോൾ ഈ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ ഫലപ്രദവും സങ്കീർണ്ണത കുറഞ്ഞതുമായ ഈ ശസ്ത്രക്രിയാ രീതി വരും വർഷങ്ങളിൽ ഒമാനിലെ വിവിധ ആശുപത്രികളിൽ സജീവമാകുമെന്നാണ് റിപ്പോർട്ട്.

മുകളിലെ വെൻട്രിക്കുലാർ സെപ്റ്റത്തിൽ ഘടിപ്പിച്ച പേസ്മേക്കർ കേബിൾ ഇടത് നാഡി ബണ്ടിലിൽ തിരുകുകയും തുടർന്ന് ചർമ്മത്തിന് കീഴിലുള്ള പേസ്മേക്കർ ഉപകരണവുമായി ബന്ധിപ്പിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്. ഇപ്പോൾ പേസ് മേക്കർ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് രോ​ഗികളുടെയും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...