യുഎഇയിലെ പൊതുമാപ്പ് വ്യക്തികൾക്ക് പുറമെ കമ്പികൾക്കും പ്രയോജനപ്പെടുത്താൻ അവസരം. യുഎഇയിലെ സ്ഥാപനങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാകുന്നതിന് പൊതുമാപ്പിൽ അപേക്ഷ സമർപ്പിക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്നുള്ള ഇളവിനാണ് സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. രണ്ട് മാസത്തെ കാലയളവിലാണ് രാജ്യത്ത് പൊതുമാപ്പ് നടപ്പിലാക്കുന്നത്.
വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികൾ പ്രോസസ്സ് ചെയ്യൽ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഈ സേവനങ്ങൾ സ്റ്റാറ്റസ് സെറ്റിൽമെൻ്റ് ഗ്രേസ് പിരീഡിന് അർഹതയുള്ളവർക്ക് ലഭ്യമാണ്.