ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണ ദിനത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ ഉത്തർ പ്രദേശിന്റെ പ്രതിനിധിയായി എത്തി സംസാരിച്ചത് മലയാളി വിദ്യാർത്ഥിനിയായ ഫിയോന അന്ന ഷാജി.
കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയും, ലോകസഭ സെക്രട്ടറിയേറ്റിനു കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഫോർ ഡെമോക്രസിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിലാണ് യു പി യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയായി ഫിയോന പാർലിമെന്റിൽ പ്രസംഗിച്ചത്.
ബാബാ സാഹിബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ ബിഎ ഹോണേഴ്സ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫിയോന.
ലക്നൗവിൽ വൃന്ദാവൻ യോജനയിൽ താമസിക്കുന്ന പത്തനംതിട്ട കോന്നി മണ്ണിക്കോയിക്കൽ ഷാജി ജോണിന്റേയും ഷീനയുടെ മകളാണ്.