നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവാവ് അറസ്റ്റിൽ. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വിമാനത്താവളത്തിൽ ഭീതി പടർത്തിയത്.
എന്നാൽ സിഐഎസ്എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണ് എന്നറിഞ്ഞത്. തുടർന്ന് വിമാനത്തിലും ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.