ചരിത്രമേളയായി മാറിയ വേൾഡ് എക്സ്പോ സെന്‍ററിനെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുബായുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന് നഗരമാക്കി മാറ്റാനാണ് നീക്കമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
എല്ലാ നഗരങ്ങളുടെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന നഗരമായിരിക്കും എക്പോ സിറ്റിയെന്ന് ദുബായ് ഭരണാധികാരി കൂട്ടിച്ചേർത്തു. അപൂര്‍വ്വതകൾ നിറഞ്ഞ സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങലുടെ പവലിയനുകൾ നിലനിര്‍ത്തേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എക്‌സ്‌പോ സിറ്റി ദുബായിൽ പുതിയ മ്യൂസിയം, ലോകോത്തര നിലവാരമുളള എക്‌സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവയും ഉണ്ടാകും.
കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ നഗരവും പദ്ധതിയുടെ ഭാഗമാണ്. നഗരത്തെ ഒരു തുറമുഖവുമായും രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുമെന്നും പുതിയ നഗരത്തിനായുള്ള പദ്ധതികൾ വെളിപ്പെടുത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
എക്‌സ്‌പോ 2020 ലോകമെമ്പാടുമുള്ള സന്ദർശകർക്കായി തുറന്നതിന്‍റെ ഒന്നാം വാര്‍ഷികമായ 2022 ഒക്ടോബർ 1ന് ദുബായിലെ ഏറ്റവും പുതിയ ‘നഗരം’ തുറക്കുമെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍. കോൺഫറൻസുകൾ, ഇവന്റുകൾ, ആക്ടിവേഷനുകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി നഗരും തുടരും ഭക്ഷണത്തിനും വിനോദത്തിനുമായി പ്രത്യേക വേദികൾ, കായിക സൗകര്യങ്ങൾ, ഒരു മാൾ എന്നിങ്ങനെയാണ് സമഗ്ര നഗരം വിഭാവനം ചെയ്തിരിക്കുന്നത്. മെട്രോ വഴി ഇവിടെ എക്സ്പോ സിറ്റിയില്‍ എത്തിച്ചേരാനുമാകും.
ലോകമെമ്പടുമുളള ആളുകളെ ആകര്‍ഷിച്ച മേളയിലെ കാഴ്ചകളുടെ പുനസൃഷ്ടികൂടിയായ മാറും എക്പോസിറ്റി. എക്സപോയ്ക്ക് ശേഷം എന്ത് എന്ന വലിയ ചോദ്യത്തിനുളള മറുപടി കൂടിയാണ് ദുബായ് ഭരണാധികാരിയുടെ പ്രഖ്യാപനം.