ഹഷ്ടാഗ് ഉപയോഗിച്ച് മൊബൈൽ നമ്പർ ചുരുക്കുന്ന സേവനവുമായി ഇത്തിസലാത്ത് രംഗത്ത്. പൂര്‍ണ മൊബൈല്‍ നമ്പറിന് പകരം ഹാഷിനോപ്പം ഇഷ്ട നമ്പറും ചേര്‍ത്താല്‍ കോളുകളും മെസ്സേജുകളും ലഭ്യമാകും. നിലവിലുളള നമ്പര്‍ മാറാതെതന്നെ പുതിയ ഹാഷ്ടാഗ് നമ്പര്‍ സ്വന്തമാക്കാനാണ് ഇത്തിസലാത്ത് അവസരം ഒരുക്കുന്നത്.
പോസ്്റ്റ് പെയ്ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച കോഡാണ് ഹാഷ് ടാഗ് നമ്പറായി ലഭിക്കുന്നത്. ആവശ്യക്കാരേറുന്നതിന് അനുസരിച്ച് ലേലത്തിലൂടെയാണ് ഹാഷ് ടാഗ് നമ്പര്‍ വിതരണം. എമിറേറ്റ് ലേല വെബ്സൈറ്റില്‍ വിതരണത്തിനുളള ഹാഷ് ടാഗ് നമ്പറുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 22 നാണ് ലേല നടപടികൾ പൂര്‍ത്തിയാവുക.
ഇഷ്ട നമ്പറുകൾക്ക് വന്‍ തുക ചിലവാക്കുന്നവരും ഏറെ. #10 നമ്പറിന് രണ്ട് ലക്ഷം ദിര്‍ഹം വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹാഷ് ടാഗ് മൊബൈല്‍ നമ്പറില്‍ യുഎഇയില്‍ നിന്നുമാത്രമേ ഡയല്‍ ചെയ്യാന്‍ കഴിയൂ. അന്താരാഷ്ട്ര കോളുകൾക്ക് പൂര്‍ണ നമ്പര്‍തന്നെ ഡയല്‍ ചെയ്യേണ്ടിവരും. ലേല സൈറ്റില്‍ സൗജ്യന്യമായി രജിസ്റ്റര്‍ ചെയ്യാനുളള അവസരവും നിലവില്‍ ലഭ്യമാണ്.