എയർ ഫ്രാൻസ്- കെഎൽഎമ്മുമായി ഇത്തിഹാദ് എയർവേയ്സ് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ലോയൽറ്റി പ്രോഗ്രാമുകൾ, പാസഞ്ചർ ഓപ്പറേഷൻസ്, മെയിന്റനൻസ്, ടാലന്റ് ഡെവലപ്മെന്റ് എന്നീ കാര്യങ്ങളിൽ ഉടനീളമുള്ള സഹകരണ അവസരങ്ങൾ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തിഹാദ് എയർവേയ്സിന്റെ ചീഫ് റവന്യൂ ഓഫിസർ അറിക് ഡേ, എയർ ഫ്രാൻസ് – കെഎൽഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്റും ചീഫ് കോമേഴ്‌ഷ്യൽ ഓഫീസറുമായ ആംഗസ് ക്ലാർക്ക് എന്നിവരാണ് പാരിസിലെ എയർ ഫ്രാൻസ് – കെഎൽഎം ആസ്ഥാനത്ത് നടന്ന ഒപ്പുവയ്ക്കൽ ചങ്കിൽ പങ്കെടുത്തത്.
ഈ വർഷത്തെ ശൈത്യകാല യാത്രയ്ക്കായി മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക്, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് 40 ഇൽ കൂടുതൽ അധിക റൂട്ടുകളുടെ ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഒക്ടോബർ 29 മുതൽ എയർ ഫ്രാൻസ് പാരീസ് – ചാൾസ് ഡി ഗല്ലിനും അബുദാബി അന്താരാഷ്ട്ര വിമാനത്തവളത്തിനും ഇടയിൽ പ്രതി ദിന സർവീസും ആരംഭിക്കുന്നുണ്ട്.