ഇംഗ്ലണ്ടിൻ്റെ ഗോൾമഴയിൽ നിലംപതിച്ച് ഇറാൻ

Date:

Share post:

ഇംഗ്ലീഷ് പടയോട്ടത്തിന് മുന്നില്‍ അടിപതറിയ ഇറാന് ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ കനത്ത തോല്‍വി. മത്സരത്തിൻ്റെ തുടക്കം മുതൽ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ജയിച്ചത്.

ആദ്യ പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾമഴ പെയ്യിച്ചത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടേതായിരുന്നു.

ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിച്ചു. ഇതോടെ ഇറാന്‍ പല ഘട്ടത്തിലും കഠിനമായ അടവുകള്‍ പുറത്തെടുക്കാൻ ശ്രമിച്ചു. ഇംഗ്ലണ്ടിന് കാത്തിരുന്ന ആ നിമിഷം എത്തിയത് 35-ാം മിനിറ്റിലാണ്. ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോയുടെ ക്രോസ് ബെല്ലിംഗ്ഹാമാണ് വലയിലെത്തിച്ചത്.

തുടര്‍ന്നും ഇംഗ്ലണ്ട് ആക്രമണം തുടർന്നു. 43-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ടിന് അടുത്ത ഗോള്‍. രണ്ടാം ഗോളിന്‍റെ ആഘാതത്തില്‍ തീരുമുൻപ് ഇംഗ്ലണ്ടിൻ്റെ അടുത്ത പ്രഹരമെത്തി.

ഇഞ്ചുറി ടൈമിന്‍റെ 11-ാം മിനിറ്റിലാണ് ഇറാന് ഒരവസരം വന്നത്. സാക്കയുടെയും സ്റ്റെര്‍ലിംഗിന്‍റെയും വേഗതയാണ് ഇറാന് ഭീഷണിയായത്. 62-ാം മിനിറ്റില്‍ സാക്ക രണ്ടാം ഗോള്‍ സ്വന്തം പേരിലെഴുതി.
ഗോലിസാദേഹിന്‍റെ ബോക്സിലേക്കുള്ള ത്രൂ ബോളില്‍ മഗ്വെയറിന്‍റെ പിന്നിലൂടെ ഓടിക്കയറിയ തരേമിയുടെ ഷോട്ട് പിക്ഫോര്‍ഡിന് തടയാൻ കഴിഞ്ഞില്ല. പിന്നാലെ ഇംഗ്ലണ്ട് ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി.

ഹാരി കെയ്ന്‍റെ അസിസ്റ്റില്‍ പകരക്കാരനായി വന്ന് സെക്കന്‍ഡുകള്‍ കൊണ്ട് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഗോളടിച്ചു. 90 മിനിറ്റില്‍ ഗ്രീലിഷിൻ്റെ ഗോളോടെ ഇംഗ്ലണ്ടിന്‍റെ ഗോളടിമേളം പൂര്‍ത്തിയായി. ഇഞ്ചുറി ടൈമില്‍ ഇറാന്‍റെ ചില മിന്നല്‍ നീക്കങ്ങള്‍ ഇംഗ്ലീഷ് ബോക്സ് വരെയെത്തിയെങ്കിലും പിക്ഫോര്‍ഡ് തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...