വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിച്ച് ഒമാന്‍. വേനല്‍ ചൂട് കടുക്കുന്നതോടെ കൂടൂതല്‍ വൈദ്യുതി ഉപയോഗം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇളവ് പ്രഖ്യാപിച്ചത്. 15 ശതമാനം ഇളവാണ് നല്‍കുകയെന്ന് മസ്കത്ത് വൈദ്യുത വിതരണ കമ്പനി അറിയിച്ചു.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍ കാലയളവിലേക്കാണ് വൈദ്യുതി നിരക്ക് കുറച്ചിരിക്കുന്നത്. ഇക്കാലളവിന് മുമ്പ് ഉപയോഗിച്ച വൈദ്യുതി യൂണിറ്റുകൾക്ക് ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകൾ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം വൈദ്യുതി ഉപഭോക്താക്കൾ വെബ്സൈറ്റ് വഴിയൊ, വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.