ചെറിയപെരുന്നാൾ ആഘോഷത്തിന് തയ്യാറെടുത്ത് വിശ്വസ ലോകം. അറബ് രാജ്യങ്ങളിൽ ഈദ് അവധി പ്രഖ്യാപിച്ചു. കുവൈത്തിൽ 5 ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ സൌദിയിലും യുഎഇയിലും സ്വകാര്യമേഖലയക്ക് നാല് ദിവസമാണ് അവധി പ്രഖ്യാപിച്ചത്.
കുവൈത്തില്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമായിരിക്കും. അവധിക്ക് ശേഷം ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കാനാണ് തീരുമാനം.
എന്നാൽ സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് പെരുന്നാൾ അവധി അവധി നാല് ദിവസമായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവാ റമദാൻ 29ന് പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധി. സമാനമായി യുഎഇയും നാല് ദിവസത്തെ അവധിയാണ് സ്വകാര്യമേഖലയക്ക് അനുവദിച്ചിട്ടുളളത്.
അതേസയമം ഒമാനിൽ ഇക്കുറി മാര്‍ച്ച് 23നാണ് റമദാന് വ്രതം ആരംഭിച്ചത്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാൾ സാധ്യതാ ദിനം കണക്കിലെടുത്താണ് അവധികൾ പ്രഖ്യാപിച്ചിട്ടുളളത്.