ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കറിനകമുളള പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ മാസ്ക് ഉപയോഗവും കര്‍ശനമാണ്. സമ്പര്‍ക്കവ്യാപനം ഒഴിവാക്കാനുളള മുന്‍കരുതലുകൾ സ്വീകരിക്കണം. ആഘോഷ വേളയില്‍ ശാരീരിക അകലം പാലിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ഈദ് ഗാഹുകളിലും പളളികളിലും കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹജ്ജിനായി യുഎഇയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് അല്‍ ഹോസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇ- പെര്മിറ്റിനുളളില് ഗ്രീന്‍ പാസ് പ്രോട്ടോക്കാൾ സംയോജിപ്പിച്ച് അല്‍ ഹോസ്ന്‍ ആപ്പില്‍ ഓണ്‍ലൈന്‍ ഹജ്ജ് പെര്‍മിറ്റ് സേവനവും ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനും ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തെ ക്വാറൈന്റൈനാണ് ഏര്‍പ്പെടുത്തിയത്. രോഗ ലക്ഷണമുളളവര്‍ക്ക് പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി.