ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 28 മെയ് 8 വരെ നീട്ടി

Date:

Share post:

തിരക്ക് കൂടണ്ട, ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 28 മെയ് 5ന് അവസാനിക്കില്ല. സീസൺ 28 മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുന്നതായി ദുബായിലെ ഗ്ലോബൽ വില്ലേജ് ശനിയാഴ്ച അറിയിച്ചു.

സന്ദർശകരുടെ കുത്തൊഴുക്ക് കാരണം സീസൺ ഇപ്പോൾ 2024 മെയ് 8 ബുധനാഴ്ചവരെയാണ് നീട്ടിയിരിക്കുന്നത്. ജനപ്രിയ ഫെസ്റ്റിവൽ പാർക്ക് ഏപ്രിൽ 28-ന് അടയ്ക്കേണ്ടതായിരുന്നു, എന്നാൽ പിന്നീട് മെയ് 5 വരെ നീട്ടി. ഇപ്പോൾ, വീണ്ടും നീട്ടിയിരിക്കുകയാണ്.

വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 2 മണി വരെ നീണ്ട സമയങ്ങളിൽ പാർക്ക് സന്ദർശകരെ സ്വാഗതം ചെയ്യും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ് എന്നറിയാമല്ലോ. 250-ലധികം ഭക്ഷണശാലകൾ, 200 റൈഡുകളും, 27 പവലിയനുകളിൽ നിന്നുള്ള അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങൾ, ഗെയിമുകൾ എന്നിവ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി ഒരുക്കിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...