44 കോടി ദിർഹം വിലമതിക്കുന്ന പിക്കാസോ ചിത്രം ദുബായിൽ പ്രദർശിപ്പിക്കും. പാബ്ലോ പിക്കാസോയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായ ‘ഫെയെ എ ലാ മോൺട്’ അഥവാ ‘വുമൺ വിത്ത് വാച്ച്’ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. നിലവിൽ 44 കോടി ദിർഹത്തിലധികമാണ് (120 ദശലക്ഷം ഡോളർ) ചിത്രത്തിന്റെ മൂല്യം. ദുബായ് ഇന്റർനാഷനൽ ഫെസ്റ്റിവൽ സിറ്റിയിൽ ഇതാദ്യമായാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചൊവാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ഏഴ് മണി വരെയുമാണ് ചിത്രം പ്രദർശിപ്പിക്കുക. 1968-ന് ശേഷം ഇതാദ്യമാണ് ഈ ചിത്രം അമേരിക്കയ്ക്ക് പുറത്ത് പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. ചിത്രകലാ ആസ്വാദകർക്ക് വിലമതിക്കാനാകാത്ത അനുഭവമാകും ഈ പ്രദർശനത്തിലൂടെ ലഭിക്കുക.