റാസൽഖൈമയിലും പറക്കും ടാക്സികൾ പറ പറക്കും, 2027-ഓടെ റാസൽഖൈമയിലും പറക്കും ടാക്സികൾ യാഥാർത്ഥ്യമാകും. റാസൽഖൈമയിലും എയർ ടാക്സികൾ അവതരിപ്പിക്കുന്നതിന് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി അധികൃതർ കരാർ ഒപ്പിട്ടു.
അറേബ്യൻ ട്രാവൽ മാർക്കറ്റിൻ്റെ (എടിഎം) രണ്ടാം ദിനത്തിൽ റാസൽഖൈമ ടൂറിസം ഡെവലപ്മെൻ്റ് അതോറിറ്റി (RAKTDA), റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി, സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ച പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം വന്നത്. ഈ സർവ്വീസ് യാഥാർത്ഥ്യമായാൽ ദുബൈ എയർപോർട്ടിൽ നിന്ന് മർജൻ ദ്വീപിലേക്കുള്ള യാത്രാ സമയം 15-18 മിനിറ്റായി കുറയും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കി ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യമാണ് അധികൃതർക്ക് മുന്നിലുള്ളത്. ഈ പറക്കും ടാക്സി എത്തുന്നതോടെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്താകും എന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.