ദുബായിലൂടെ സർവ്വീസ് നടത്തുന്ന പരമ്പരാഗത ബസുകൾ നിർത്തലാക്കി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകളാണ് ഘട്ടം ഘട്ടമായി ഒഴിവാക്കുക.
ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജിക്ക് അനുസരിച്ച് 2050-ഓടെ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ മാത്രം നിരത്തിലിറക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകളുടെ സംഭരണം കൂടാതെ ആവശ്യമായ ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.
ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനായി പുതിയ ബസുകളിൽ റഖീബ് ഓഫ് ഡ്രൈവർ ബിഹേവിയർ മോണിറ്ററിംഗ് സിസ്റ്റം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ മാസം ആർടിഎ പ്രഖ്യാപിച്ചിരുന്നു. യാത്രാക്കൂലി വെട്ടിപ്പ് തടയാൻ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനവും സ്ഥാപിക്കും.