ദുബായ് ടാക്‌സി ഓഹരികൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാം; ഓഹരി വില 1.80 ദിർഹം മുതൽ

Date:

Share post:

ദുബായ് ടാക്‌സി കമ്പനിയുടെ ഓഹരികൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാൻ അവസരം. ഒരു ഷെയറിന് 1.80 ദിർഹം മുതൽ 1.85 ദിർഹം വരെയാണ് വില കണക്കാക്കുന്നത്. നവംബർ 28 വരെയാണ് ഷെയർ സബ്‌സ്ക്രിപ്ഷനായി അപേക്ഷ നൽകാൻ സാധിക്കുക.

കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിലേക്ക് എത്തുന്നത്. ഇത്തരത്തിൽ 62,47,50,000 ഷെയറുകളാണ് വിപണിയിലെത്തുക. നടപടികൾ പൂർത്തിയാക്കി ഡിസംബർ ഏഴിന് ഓഹരികൾ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ വിവിധ ബാങ്കുകൾ വഴി പൊതുജനങ്ങൾക്ക് നവംബർ 28 വരെ ഓഹരികൾക്ക് അപേക്ഷ നൽകാൻ സാധിക്കും. 4.6 ശതകോടി ദിർഹം മൂല്യമുള്ള ഓഹരി മൂലധനം ഇതിലൂടെ സമാഹരിക്കാൻ സാധിക്കുമെന്നാണ് നി​ഗമനം.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ദുബായിലെ സാലിക്, ദീവ എന്നിവയുടെ ഷെയറുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ഓഹരി വിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...