യുഎഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ അൽ ഷിന്ദഗയുടെ ഉദ്ഘാടനം നിർവ്വഹിച്ച് യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തതത്. എൺപത് ചരിത്ര പ്രസിദ്ധമായ വീടുകൾ നിലകൊള്ളുന്ന 22 പവലിയനുകളുൾ ഉൾപ്പെടുന്നതാണ് അൽ ഷിന്ദഗ മ്യൂസിയം.
18ആം നൂറ്റാണ്ടിലെകളിലെ പരമ്പരാഗത എമിറാത്തി ജീവിതശൈലിയും പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നതാണ് മ്യൂസിയത്തിലെ പ്രദർശനങ്ങൾ.യുഎഇയുടെയും ദുബായിയുടെയും വികസന പാതയും പ്രദർശനങ്ങളിലുണ്ട്. നഗരത്തിൻ്റെ അസാധാരണമായ നേട്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
സാംസ്കാരികവും മാനുഷികവുമായ രംഗങ്ങളിൽ ആഗോള നാഗരികതകളുടെ കേന്ദ്രമായി ദുബായ് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായുടെ പ്രചോദനാത്മകമായ കഥ വിവരിക്കുന്ന ഒരു ഓപ്പൺ എയർ മ്യൂസിയമാക്കി അൽ ഷിന്ദഗയെ മാറ്റാനും ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ അൽ ഷിന്ദഗ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉദ്ഘാടന വേളയിൽ കൂട്ടിച്ചേർത്തു.