ഷാർജയിലും ദുബായിലും ഓൺലൈൻ ക്ലാസ് തുടരാം. ദുബായിൽ ഓൺലൈൻ ക്ലാസ് തുടരാമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിർദ്ദേശം നൽകി. വെള്ളപൊക്കത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് തിങ്കളാഴ്ചയും ഓൺലൈൻ ക്ലാസിന് അനുമതി നൽകിയത്.
ഷാർജ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കുള്ള വിദൂര പഠന സംവിധാനം ഏപ്രിൽ 22 തിങ്കളാഴ്ച വരെ നീട്ടാൻ ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം തീരുമാനിക്കുകയായിരുന്നു. സ്കൂളുകളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഈ ദിവസങ്ങളിലെ ലക്ഷ്യമെന്ന് ഷാർജയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം പറഞ്ഞു.
അതിനിടെ, ദുബായിലെ ചില സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്, സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരാമെന്നും സ്കൂളുകൾക്ക് “ഫ്‌ലെക്‌സിബിൾ” ടൈം നിർദ്ദേശിക്കാമെന്നും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്,