20 മിനിറ്റ് സിറ്റി: പുത്തൻ പദ്ധതിയുമായി ദുബായ് ആർടിഎ

Date:

Share post:

2024-2030 ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാന്‍ അംഗീകരിച്ച് ആർടിഎയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാറ്റർ അൽ തായർ അധ്യക്ഷനായ ഉന്നത കമ്മിറ്റി.

ആവശ്യമായ സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന പദ്ധതിയ്ക്കാണ് ദുബായ് ഗതാഗത വകുപ്പ് അംഗീകാരം നല്‍കിയത്. ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പ്ലാന്‍ മുന്‍ഗണന നല്‍കുന്നത്. ദുബായ് നഗരത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം. “യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശപ്രകാരമാണ് ആർടിഎ ഈ തന്ത്രപരമായ പദ്ധതി വികസിപ്പിച്ചത്.

20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടക്കാനും സൈക്കിളില്‍ എത്താനും സാധിക്കുന്ന ദൂരത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. 80 ശതമാനം സേവനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുക. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക. ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുക. സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...