ലഹരി പാനീയങ്ങളുടെ മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസന്‍സ് ഫീസും ഒഴിവാക്കി ദുബായ്. ലഹരി പാനീയങ്ങള്‍ നിയമപരമായി വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ക്ക് വ്യക്തിഗത മദ്യ ലൈസന്‍സുകള്‍ സൗജന്യമാക്കിയതായും അധികൃതര്‍. പുതുവര്‍ഷം മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നു.
യുഎഇയില്‍ നിയമപരമായി മദ്യപിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധുവായ എമിറേറ്റ്സ് ഐഡി മതിയാകും. വിനോദസഞ്ചാരികള്‍ക്ക് പാസ്പോര്‍ട്ട് ഹാജരാക്കിയാല്‍ ലൈസന്‍സ് ലഭിക്കും. അതേസമയം ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലൊ മാത്രമേ മദ്യം കഴിക്കാന്‍ അനുവാദമുളളൂ. പുതുവര്‍ഷ ദിനത്തില്‍ നികുതി ഒഴിവാക്കിയതിന് പിന്നാലെ മദ്യവില്‍പ്പനയില്‍ വര്‍ധനയുണ്ടായതായാണ് കണക്കുകൾ.
നേരത്തെ ലഹരിപാനീയങ്ങളുടെ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. പാനീയങ്ങളില്‍ അടങ്ങിയിരിക്കേണ്ട ആല്‍ക്കഹോളിന്റെ അളവും സുരക്ഷയും ഉറപ്പാക്കിയാണ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നത്. പിന്നാലെയാണ് നികുതി ഇളവ് അനുവദിച്ചിരിക്കുന്നത്.