വേനൽക്കാലത്തും സഫാരി പാർക്ക്‌ സഞ്ചാരികൾക്കായി തുറക്കും, സമ്മർ പാസ് ടിക്കറ്റ് അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി 

Date:

Share post:

ദുബായ് സഫാരി പാർക്ക് ഇത്തവണ വേനൽക്കാലത്ത് തുറന്ന് പ്രവർത്തിക്കും. ആദ്യമായാണ് വേനൽക്കാലത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇതിനായി പ്രത്യേക സമ്മർ പാസ് ടിക്കറ്റും ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടന ദിനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൂട് ബാധിക്കാതെ മൃഗങ്ങൾ പുറത്തുവരാൻ ദിവസത്തിലെ ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കാനാണ് അധികൃതർ ശ്രദ്ധിച്ചത്. ഇത് പ്രകാരം, 10 പേർ വരെയുള്ള പരിമിതമായ ബാച്ചുകൾക്ക് വേണ്ടി മാത്രമായിരിക്കും പാർക്ക് തുറന്നിരിക്കുക. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണൽ അല്ലാത്ത മാസങ്ങളിൽ സമ്മർ പാസ് രാവിലെയും വൈകുന്നേരവും ഒരിക്കൽ ഹോസ്റ്റുചെയ്യാനാകുന്ന രണ്ട് മണിക്കൂർ സ്വകാര്യ അനുഭവമാണ് പാർക്കിലേക്കെത്തുന്നവർക്ക് ലഭിക്കുക.

10 അതിഥികളെ ഉൾക്കൊള്ളുന്ന സ്വകാര്യ, എയർകണ്ടീഷൻ ചെയ്‌ത വാഹനത്തിൽ രണ്ട് യാത്രകളിലായി 90 മിനിറ്റ് ഗൈഡഡ്, വാക്ക് ഇൻ ദി വൈൽഡ് ടൂർ എന്നിങ്ങനെ അതിരാവിലെ വന്യജീവികളുമായി അടുത്തിടപഴകാനുള്ള അവസരങ്ങളും സന്ദർശകർക്ക് അനുഭവിക്കാം. അത് മാത്രമല്ല, പ്രകൃതിയിൽ മുഴുകാനും മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിരീക്ഷിക്കാനും അവിസ്മരണീയമായ ഫോട്ടോകൾ പകർത്താനും അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...