ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റം വരുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിൻ്റെ ഒരു ഭാഗത്തിന് രണ്ട് ദിശകളിലേക്കും സമയക്രമീകരണം ബാധകമാണ്. പുതിയ ഷെഡ്യൂൾ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചകഴിഞ്ഞ് 1 മുതൽ 3 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയുമാണ് സമയം.
എമിറേറ്റ്സ് റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാനോ നിരോധന സമയത്ത് ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ നിർത്തണമെന്നും ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്.