ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ബ്രിക്സിലെ സ്ഥിരാംഗങ്ങൾ. എന്നാൽ പുതുവർഷദിനത്തിൽ ഈജിപ്ത്, ഇത്യോപ്യ , ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ബ്രിക്സ് 10 അംഗ കൂട്ടായ്മയായി മാറിയിരുന്നു.
ബ്രിക്സ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളുടെ പുറത്തുവിട്ടിരിക്കുകയാണ് ഹെൻലി പാർട്ടണേഴ്സ് ഗ്രൂപ്പ്.
10 നഗരങ്ങളുടെ പട്ടികയിൽ ദുബായ് മൂന്നാം സ്ഥാനം നേടി. ചൈനീസ് നഗരങ്ങളായ ബെയ്ജീംഗും ഷാങ്ഹായും ആണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനം നേടിയ നഗരങ്ങൾ. യുഎഇയിൽ നിന്ന് അബുദാബിയാണ് ലിസ്റ്റിൽ പത്താം സ്ഥാനം നേടിയത്.
ഇന്ത്യയിൽ നിന്ന് മുബൈയും ഡൽഹിയും യഥാക്രമം നാലും ഏഴും സ്ഥാനത്തെത്തി. ചൈനയിൽ 124,600 മില്യണേഴ്സും. 347 സെന്റി മില്യണേഴ്സ്( (100 മില്യണിലധികം സമ്പത്തുള്ളവർ) 42 ശതകോടീശ്വരന്മാരും(1 ബില്യൺ ഡോളറോ 8,200 കോടിയോ കവിഞ്ഞ സമ്പത്തുള്ളവർ) ഉണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
#Dubai ranked 3rd in the BRICS Top 10 Wealthiest Cities Report issued by @HenleyPartners pic.twitter.com/4L9Y3to0B7
— Dubai Media Office (@DXBMediaOffice) January 31, 2024