മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) സഹകരണത്തോടെ മനുഷ്യക്കടത്ത് തടയാൻ തയ്യാറെടുത്ത് ദുബായ് പൊലീസ്. വിഷയം സംബന്ധിച്ച് മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർക്ക് അന്തർദേശീയ വശങ്ങൾ പരിചയപ്പെടുത്താൻ പ്രത്യേക കോഴ്സ് നടത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രെയിനിംഗ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ബ്രിഗേഡിയർ ഹസൻ നാസർ അൽ റസൂഖി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ ട്രഫിക്കിംഗ് ക്രൈം കൺട്രോൾ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ സയീദ് റാഷിദ് അൽ ഹെലിയുടെ നേതൃത്വത്തിലാണ് കോഴ്‌സ് സംഘടിപ്പിച്ചത്.
ഷമ്മ അൽ മുഹൈരി, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് ഡയറക്ടർ ഡോ. മൊഹ്‌സിൻ അൽ നാസി, ഇൻസ്പെക്ഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, ഇരുഭാഗത്തുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അവബോധം വളർത്താൻ മനുഷ്യക്കടത്ത് കുറ്റകൃത്യ നിയന്ത്രണ കേന്ദ്രം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രെയിനിംഗുമായി സഹകരിച്ച് നടപ്പിലാക്കുന്ന ദുബായ് പോലീസിന്റെ വാർഷിക പരിശീലന പദ്ധതിയിലാണ് ഈ കോഴ്‌സ് വരുന്നതെന്ന് ബ്രിഗേഡിയർ അൽ റസൂഖി പറഞ്ഞു. മനുഷ്യക്കടത്ത് സംബന്ധിച്ച ഇൻസ്പെക്ടർമാർക്ക് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 16 വർക്ക്ഷോപ്പുകൾ കോഴ്‌സിൽ ഉൾപ്പെടുന്നു.