പുണ്യ റമദാൻ വൃതാരംഭത്തിന്റെ ആദ്യ ദിവസം തന്നെ ദുബായിൽ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ 17 യാചകരെ അറസ്റ്റ് ചെയ്തതതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ്ക്രി മിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ്ഡ യറക്ടർ കേണൽ അലി സലേം അൽ ഷംസി അറിയിച്ചു. ഭിക്ഷാടന വിരുദ്ധ കാമ്പയിൻ വന്നതോടെ കുറ്റവാളികൾക്കെതിരെ കർശനവും നിർണായകവുമായ നടപടികൾ സ്വീകരിക്കുന്നതിനാൽ യാചകരുടെ എണ്ണത്തിൽ വർഷം തോറും കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഭിക്ഷാടനത്തെ ചെറുക്കുന്നതിനും യാചകരെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിംഗും ശക്തമാക്കുന്നുണ്ട്. ഇതിനായി ദുബായ് പോലീസ് വർഷം തോറും സമഗ്രമായ സുരക്ഷാ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്നും അൽ ഷംസി പറഞ്ഞു.