അമിത വേഗതയിൽ വാഹനമോടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ311) മണിക്കൂറിൽ 220 കിലോ മീറ്റർ വേഗത്തിൽ വാഹനം ഓടിച്ചതിനാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തതോടൊപ്പം വാഹനം കണ്ടുകെട്ടുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.