എഐയുടെ കണ്ണുവെട്ടിക്കുക അസാധ്യം; 1,273 ലഹരികടത്തുകൾ തടഞ്ഞ് ദുബായ് പൊലീസ്

Date:

Share post:

നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായി ലഹരികടത്തുകൾ തടഞ്ഞ് ദുബായ് പൊലീസ്. കഴിഞ്ഞ വർഷം എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് 1,273 ലഹരിക്കടത്ത് ശ്രമങ്ങളാണ് പൊലീസ് തടഞ്ഞത്. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ കടത്താൻ ശ്രമിച്ച കോടികൾ വിലയുള്ള ലഹരിമരുന്നുകളാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്.

ട്രമഡോൾ, ക്യാപ്റ്റഗൺ, കറുപ്പ്, ഹെറോയിൻ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ യുഎഇയിൽ വിലക്കുള്ളതും നിയന്ത്രിതവുമായ മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുമെന്ന് ദുബായ് കസ്‌റ്റംസിലെ ടെക്നിക്കൽ സപ്പോർട്ട് ഡിപാർട്ട്മെന്റ് ഡയറക്‌ടർ ആദിൽ അൽ സുവൈദി വ്യക്തമാക്കി.

സ്‌മാർട്ട് റിസ്‌ക് എൻജിൻ സാങ്കേതിക വിദ്യയിലൂടെയാണ് ലഹരിമരുന്നുകൾ തിരിച്ചറിഞ്ഞത്. കൂടാതെ എക്സറേ സ്‌കാനിങ്, സ്‌നിഫർ ഡോഗ് എന്നിവയിലൂടെയും ലഹരി ഉല്പന്നങ്ങൾ കണ്ടെത്താൻ സാധിക്കും. കണ്ടെത്തുന്നവ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...