മാളിൽ കൂടി ഇലക്ട്രിക് കാറുകളിൽ സഞ്ചരിച്ച് ഷോപ്പിംഗ് നടത്തിയാലോ? ദുബായിൽ അങ്ങനെ ഒരു അവസരം വന്നു ചേരുകയാണ്. ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ ‘ഫീമെയിൽ ബുർജ് ഖലീഫ’ എന്ന പുതിയ മാൾ പദ്ധതിയിടുകയാണ് ദുബായ്.
ദുബായ് ക്രീക്ക് ഹാർബറിലാകും അത്തരമൊരു മാൾ പണികഴിപ്പിക്കുന്നത്. ഷാർജ എൻ്റർപ്രണർഷിപ്പ് ഫെസ്റ്റിവൽ (SEF) 2024-ൽ ഇമാറിൻ്റെയും നൂണിൻ്റെയും സ്ഥാപകൻ മുഹമ്മദ് അലബ്ബാറാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
“ഇത് ആദ്യമായാണ് കാറുകൾക്ക് ഒരു മാളിൽ പ്രവേശിക്കുന്നതിന് അവസരം ഒരുങ്ങാൻ പോകുന്നത്, അതിനാൽ ഇത് വളരെ സവിശേഷമായ പ്രോജക്ടാകും ‘ഫീമെയിൽ ബുർജ് ഖലീഫ” എന്നാണ് മുഹമ്മദ് അലബ്ബാർ കൂട്ടിച്ചേർത്തു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടവറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നും ബുർജ് ഖലീഫയുടെ ‘സ്ത്രീ’ പതിപ്പായിട്ടാണ് ക്രീക്ക് ടവറിനെ കമ്പനി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ആറ് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായിരിക്കും മാൾ ഒരുങ്ങുക.