ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടാക്സികളുടെ എണ്ണം 350ൽ നിന്ന് 700 ആക്കി

Date:

Share post:

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കി. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. ദുബായ് നിവാസികളുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി വർദ്ധിപ്പിക്കാനാണ് പുതിയ ടാക്സികളുടെ വരവോടെ ലക്ഷ്യമിടുന്നത്. ദുബായ് ടാക്‌സി കമ്പനിയുടെ (ഡിടിസി) കണക്കനുസരിച്ച് ദൈന്യംദിന യാത്രക്കാരുടെ എണ്ണം ​ഗണ്യമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

ദുബായ് എയർപോർട്ടുകളിലും പോർട്ട് റാഷിദിലും എത്തിച്ചേരുന്നവർക്ക് മാത്രമായുള്ള എയർപോർട്ട് ടാക്സി സർവീസ് യാത്രക്കാർക്ക് യു.എ.ഇ.യിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും ഏത് സമയത്തും എത്തിച്ചേരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പുതുതായി ചേർത്ത ടാക്‌സികളോടെ, 5,566 ടാക്സികളായി. ഇതോടെ DTC ഈ മേഖലയിലെ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർമാരിൽ ഒന്നായി മാറി.

എയർപോർട്ട് ടാക്സികളുടെ എണ്ണം 350ൽ നിന്ന് 700 ആക്കി ഇരട്ടിയാക്കാനുള്ള തീരുമാനം വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾ 30 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി വ്യക്തമാക്കി. ദുബായ് വിമാനത്താവളങ്ങളിൽ ആഡംബര ലിമോസിനുകളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...