പൊതു അവധിയായതിനാൽ സെപ്റ്റംബർ 15ന് വിസ പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പ്രവാചകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എമിറേറ്റിലെ ജിഡിആർഎഫ്എ കേന്ദ്രങ്ങൾക്ക് അവധി നൽകിയത്.
അതേസമയം സ്റ്റാറ്റസ് ക്രമപ്പെടുത്താനോ രാജ്യം വിടാനോ ആഗ്രഹിക്കുന്നവർ സമയപരിധിക്ക് മുമ്പുള്ള ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ ജിഡിആർഎഫ്എ അഭ്യർത്ഥിച്ചു. ഇതിനകം ആയിരക്കണക്കിന് ആളുകൾ പിഴ ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങുകയോ സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ ചെയ്തതിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
സെപ്തംബർ 16 തിങ്കളാഴ്ച ഔദ്യോഗിക അവധിക്ക് ശേഷം അൽ അവീറിലെ സ്റ്റാറ്റസ് റെഗുലറൈസേഷൻ സെൻ്ററിൽ ആഴ്ചയിലുടനീളം രാവിലെ 8 മുതൽ രാത്രി 8 വരെ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും സേവനങ്ങൾ ലഭ്യമാകും. ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് സേവനം ലഭ്യമാകുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc