പുതുവത്സരാഘോഷം ഗംഭീരമാക്കാൻ തയ്യാറെടുക്കുകയാണ് ദുബായ്. ദുബായ് സുരക്ഷാ ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (സിറ) വരാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. വിവിധ സ്ഥലങ്ങളിലായി കരിമരുന്ന് പ്രകടനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
ദുബായിലെ 32 സ്ഥലങ്ങളിലായി 45-ലധികം കരിമരുന്ന് പ്രദർശനങ്ങൾക്കാണ് ഇപ്പോൾ ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഏജൻസി വിദഗ്ധരുടെ നിരീക്ഷണത്തിലും ദുബായ് പോലീസുമായി സഹകരിച്ചുമാണ് കരിമരുന്ന് കലാപ്രടകനം. 38,000 ടണ്ണിലധികം പടക്കങ്ങളാണ് ഇത്തവണ വിസ്മയം ഒരുക്കുന്നത്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഏജൻസിയുടെ പരിശോധനാ സംഘം എല്ലാ നിയുക്ത കരിമരുന്ന് പ്രദർശന സൈറ്റുകളിലും സന്ദർശനം നടത്തി.
ദുബായിലെ കരിമരുന്ന് കലാപ്രകടനം നടക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ചുവടെ:
1. ബുർജ് ഖലീഫ
2. ബാബ് അൽ ഷംസ് ഡെസേർട്ട് റിസോർട്ട്
3. ജുമൈറ ഗോൾഫ് ക്ലബ്
4. എമിറേറ്റ്സ് ഗോൾഫ് ക്ലബ്
5. സോഫിറ്റെൽ ദുബായ് ദി പ്ലാം റിസോർട്ട്
6. അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്
7. ക്ലബ് വിസ്ത മേരി പാം
8. വൺ&ഒൺലി റോയൽ മിറാഷ് ഹോട്ടൽ
9. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ
10. അറ്റ്ലാന്റിസ് ദി പാം ഹോട്ടൽ
11. ദി റോയൽ പാം ഹോട്ടൽ
12. ദുബായ് ഫ്രെയിം
13. പലാസോ വേർസെയ്സ് ഹോട്ടൽ ദുബായ്
14. ജുമൈറ ഗ്രൂപ്പ് (ബുർജ് അൽ അറബ്)
15. ബീച്ച് & ബ്ലൂവാട്ടേഴ്സ് (GBR)
16. ഹത്ത പെയിന്റിംഗ്
17. ഗ്ലോബൽ വില്ലേജ്
18. ദുബായ് പാർക്കുകളും റിസോർട്ടുകളും
19. അൽ സെയ്ഫ് സ്ട്രീറ്റ്
20. ദി അഡ്രസ് മോണ്ട്ഗോമറി ഹോട്ടൽ, ദുബായ്
21. ടോപ്പ് ഗോൾഫ് ക്ലബ് ദുബായ്
22. ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട് – ദുബായ്
23. ജെഎ ബീച്ച് ഹോട്ടൽ ജബൽ അലി
24. Bvlgari Resort Dubai
25. ഫോർ സീസൺസ് റിസോർട്ട് ജുമൈറ ബീച്ച്
26. പാർക്ക് ഹയാത്ത് ദുബായ് ഹോട്ടൽ
27. നഷാമ ടൗൺ സ്ക്വയർ
28. വൺ&ഒൺലി ദി പാം ഹോട്ടൽ
29. അഞ്ച് പാം ജുമൈറ ഹോട്ടൽ
30. മർമൂം ഒയാസിസ് (ക്യാമ്പ്)
31. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്
32. നിക്കി ബീച്ച് റിസോർട്ട് ആൻഡ് സ്പാ