ആസ്തി വിവരങ്ങൾ അതിവേഗം ലഭ്യമാക്കാൻ പുതിയ പോർട്ടൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിട ഉടമകൾക്ക് നിർമ്മാണ ലൈസൻസ് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനും ഭൂമി ഉൾപ്പെടെയുള്ള ആസ്തികളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള ഡിജിറ്റൽ പോർട്ടലിലാണ് പുതിയ സേവനംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
വെബ്സൈറ്റിലെ കൺട്രോൾ പാനലിൽ ക്ലിക്ക് ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ ഉടൻ സേവനങ്ങൾ ലഭ്യമാകും. ഇതുപയോഗിച്ച് ആസ്തികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് കെട്ടിടനിർമ്മാണ ലൈസൻസുകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധി ക്കുകയും ചെയ്യും. ഏറ്റവും നൂതനവും സമഗ്രവുമായ ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ദുബായ് മുനിസിപ്പാ ലിറ്റി.