ഉയർന്ന നിലവാരമുള്ള ഹോട്ടലുകളെ തിരിച്ചറിയാൻ ഹോട്ടലുകൾക്ക് അംഗീകാര സ്റ്റാമ്പ് പുറത്തിറക്കി ദുബായ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ആണ് ടൂറിസം സ്റ്റാമ്പ് നൽകുന്നത്. ഇത്തരം സ്റ്റാമ്പ് ലഭിക്കുന്നതിന് ഹോട്ടലുകൾ 19 നിബന്ധനകൾ പാലിക്കേണ്ടതായിട്ടുണ്ട്.
ഊർജ, ജല കാര്യക്ഷമത, മാലിന്യ സംസ്‌കരണം, ജീവനക്കാരുടെ വിദ്യാഭ്യാസം, ഇടപെടൽ എന്നിവ ഈ നിബന്ധനകളിൽ ഉൾപ്പെടുന്നു. അക്രഡിറ്റേഷൻ പ്രക്രിയയ്ക്ക് മുതിർന്ന സ്വതന്ത്ര വ്യവസായ പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റി മേൽനോട്ടം വഹിക്കും. നോമിനേഷനുകൾ ആഗസ്റ്റ് 3ന് ആരംഭിച്ച് 31ന് അവസാനിക്കും.
ടൂറിസം സ്റ്റാമ്പ് പരിസ്ഥിതി ഉത്തരവാദിത്തത്തിലെ മികവിന് മാനദണ്ഡമാക്കുമെന്ന് ടൂറിസം വകുപ്പിലെ കോർപ്പറേറ്റ് സ്ട്രാറ്റജി ആന്റ് പെർഫോമൻസ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് യൂസഫ് ലൂത്ത പറഞ്ഞു.