ദീർഘകാല ഗെയിമിംഗ് വിസ അവതരിപ്പിച്ച് ദുബായ്

Date:

Share post:

ദീർഘകാല ഗെയിമിംഗ് വിസ അവതരിപ്പിച്ച് ദുബായ്. 2033-ഓടെ 30,000 ഗെയിം ഡെവലപ്പർമാരെ ആകർഷിക്കുന്നതിലൂടെ നഗരത്തെ ആഗോള ഗെയിമിംഗ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ദുബായ് കൾച്ചറിന് കീഴിലുള്ള ഗെയിമിംഗ് വിസ ഗോൾഡൻ വിസയ്ക്ക് സമാനമാണ്, 10 വർഷത്തേക്ക് സാധുതയുള്ളതാണ് വിസ.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലാണ് നൂതന ഗെയിമിംഗ് വിസ ആരംഭിച്ചത്. ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ, ഉള്ളടക്ക സ്രഷ്‌ടാക്കൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തതാണ് ഗെയിമിംഗ് വിസ. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബായ് ഗെയിമിങ് വീസയെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ഡയറക്ടർ ജനറൽ ഹാല ബദ്രി പറഞ്ഞു. സംരംഭകർ, നിക്ഷേപകർ, ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവർക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നതിലൂടെ എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കാൻ ഈ വീസ സഹായിക്കും.

കഴിഞ്ഞ നവംബറിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘ഗെയിം ഫോർ ഗെയിമിങ് 2033’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ദുബായ് കൾച്ചർ വെബ്സൈറ്റ് വഴിയോ https://dubaigaming.gov.ae വഴിയോ ദുബായ് ഗെയിമിങ് വീസയ്ക്ക് അപേക്ഷിക്കാം. ഈ വീസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം കൂടാതെ ഐഡൻ്റിറ്റി പ്രൂഫ്, ഒരു ബയോഡാറ്റ, പ്രവൃത്തി പരിചയത്തിൻ്റെ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ നൽകണം.

https://twitter.com/DXBMediaOffice/status/1789573798150238642?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1789573800712900684%7Ctwgr%5E18d570f5f789c30fdd3ac5a74a8b38780d00113b%7Ctwcon%5Es2_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Fdubai-introduces-long-term-gaming-visa-1.102587213

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...