യു.എ.ഇയിലെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണനിലയിലേക്ക് മടങ്ങി. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകൾ ബഹുഭൂരിപക്ഷവും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
മഴ മൂലം തടസ്സപ്പെട്ട ദുബായ് ഇന്റർസിറ്റി ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. ബസ് സർവീസുകൾ സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്ക് യാത്രക്കാർക്ക് 8009090-ൽ ബന്ധപ്പെടാം.
അൽ ഗുബൈബ ബസ് സ്റ്റേഷൻ – അബുദാബി സെൻട്രൽ ബസ് സ്റ്റേഷൻ (ഇ 100), അൽ ജാഫിലിയ ബസ് സ്റ്റേഷൻ – മുസഫ ഷാബിയാ ബസ് സ്റ്റേഷൻ (ഇ 102), ദുബായ് മാൾ – ഹത്ത ബസ് സ്റ്റേഷൻ (എച്ച് 02), ഇത്തിസാലാത് മെട്രോ സ്റ്റേഷൻ – അജ്മാൻ ബസ് സ്റ്റേഷൻ, ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ – മുവൈല ബസ് സ്റ്റേഷൻ (ഇ 315), അൽ ഗുബൈബ ബസ് സ്റ്റേഷൻ – അൽ ഐൻ ബസ് സ്റ്റേഷൻ (ഇ 201) എന്നിവ പതിവ് സമയക്രമത്തിൽ പ്രവർത്തിക്കുന്നുണ്ട്.