യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായിലെ ആശുപത്രികളിലുടനീളമുള്ള നവജാത ശിശുക്കൾക്ക് കാർ സീറ്റുകൾ സമ്മാനിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).
ദുബായ് പോലീസ് ജനറൽ എച്ച്ക്യു, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), യുനിസെഫ് എന്നിവയുടെ സഹകരണത്തോടെയും എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപ്പറേഷന്റെയും (എമറാത്ത്) കോണ്ടിനെന്റൽ ടയേഴ്സിന്റെയും പിന്തുണയോടെയും ആർടിഎയുടെ വാർഷിക ട്രാഫിക് സുരക്ഷാ സംരംഭങ്ങളുടെ ഭാഗമായിരുന്നു ഈ പദ്ധതി.
ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളികളുമായി സഹകരിച്ച്, ആർടിഎ ഒരു ബോധവൽക്കരണ കാമ്പയിൻ നടപ്പിലാക്കിയിരുന്നു, വാഹനങ്ങളിൽ ചൈൽഡ് സീറ്റ് സ്ഥാപിക്കേണ്ട പ്രാധാന്യം രക്ഷിതാക്കളെ ഓർമ്മിപ്പിച്ചുകൊണ്ട് ട്രാഫിക് സുരക്ഷയുടെ ലക്ഷ്യങ്ങൾ നിറവേറ്റുകയായിരുന്നു ആർ ടി എയുടെ ലക്ഷ്യം.നാല് വർഷം മുമ്പാണ് ‘മൈ ചൈൽഡ്സ് യൂണിയൻ ഡേ ഗിഫ്റ്റ്’ സംരംഭം തുടങ്ങിവെച്ചത്. ഈ വർഷം, 450 നവജാത ശിശുക്കൾക്കാണ് ബേബി കാർ സീറ്റുകൾ ദുബായിലെ 29 ആശുപത്രികളിലായി വിതരണം ചെയ്തത്. ഡിസംബർ 1 മുതൽ 5 വരെ ജനിച്ച കുട്ടികൾക്കാണ് ആർടിഎ സമ്മാനം നൽകിയത്.